മനാമ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് ഫൈനാൻഷ്യൽ ഹാർബറിലുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നൂറിലേറെ പേർക്ക് ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ഉദ്ഘാടനം നിർവഹിച്ചു.

പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജന.സെക്രട്ടറി ജയേഷ് വി.കെ, വൈസ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ജോയിന്റ് സെക്രട്ടറി ജിതേഷ്, ചാരിറ്റിവിംഗ് കൺവീനർ ശശി അക്കരാൽ, മീഡിയ കൺവീനർ സത്യൻ പേരാമ്പ്ര, മുഹമ്മദ് നിദാൻ, ഭക്ഷണം സ്‌പോൺസർ ചെയ്ത വേണാട് റെസ്റ്റോറന്റ് എം.ഡി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. അൽ ഗാനാ ഗ്രൂപ്പിനും ജോസ്, സുരേഷ് എന്നിവർക്കും ഫുഡ് സ്‌പോൺസറായ വേണാട് റസ്റ്റോറന്റിനും കെപിഎഫ് പ്രസിഡന്റ് നന്ദി അറിയിച്ചു.