തിരുവനന്തപുരം: കേരളം ഒമിക്രോണിന്റെ പിടിയിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.സംസ്ഥാനത്ത് പരിശോധിക്കുന്ന സാമ്പിളുകളിൽ 94 ശതമാനവും ഒമിക്രോൺ ആണെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ കൊറോണ മൂന്നാം തരംഗം ഒമിക്രോൺ തരംഗമാണെന്ന ആശങ്ക മന്ത്രി ചൂണ്ടിക്കാട്ടി. സാമ്പിളുകളിൽ 6 ശതമാനം മാത്രമാണ് ഡെൽറ്റ വകഭേദം സ്ഥിരീകരിക്കുന്നത്.

അതേസമയം കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഐസിയു,വെന്റിലേറ്റർ എന്നിവയുടെ ഉപയോഗത്തിൽ കുറവ് വന്നിട്ടുണ്ട്.3.6 ശതമാനം രോഗികൾ മാത്രമാണ് ആശുപത്രികളിൽ എത്തുന്നത്.കൊറോണ രോഗികളുടെ ഐസിയു ഉപയോഗം രണ്ടു ശതമാനം കുറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് കൊറോണ വാർ റൂം പ്രവർത്തനം ആരംഭിച്ചെന്ന് മന്ത്രി അറിയിച്ചു. ഒമിക്രോൺ വകഭേദം മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമാകില്ലെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. 97 ശതമാനത്തോളം രോഗികൾ വീടുകളിൽ ഗൃഹ പരിചരണത്തിലാണെന്നും, വീട്ടിൽ വിദഗ്ധമായ പരിചരണം അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിങ് സെൽ ആരംഭിച്ചിട്ടുണ്ട്. മോണിറ്ററിങ് സെൽ നമ്പർ – 0471-2518584 ……