വാഷിംഗ്ടണ്‍: ചൈനാക്കടലില്‍ തകര്‍ന്നുവീണ ഫൈറ്റര്‍ ജെറ്റിനെ എങ്ങനേയും (US Fighter Jet) മുങ്ങിയെടുക്കാനുറച്ച്‌ അമേരിക്കന്‍ സേന.

ഇതിനായുള്ള ശക്തമായ തിരച്ചില്‍ തുടരുകയാണ്. ചൈനാക്കടലില്‍ തകര്‍ന്നുവീണ എഫ്-35 എന്ന അത്യാധുനിക ഫൈറ്റര്‍ ജറ്റ് എങ്ങനേയും കണ്ടെത്തി പൊക്കിയെടുക്കാനാണ് അമേരിക്കയുടെ നീക്കം.

ചൈനയുടെ മേഖലയിലേക്ക് വിമാനം നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് അത്യാധുനിക സംവിധാനങ്ങളും അന്തര്‍വാഹിനികളുമുപയോഗിച്ചാണ് തിരച്ചില്‍ നടന്നുകൊണ്ടിരിക്കുന്നത്. ചൈനയുടെ പസഫിക് മേഖലയിലെ അധിനിവേശത്തെ അമേരിക്കന്‍ നാവിക സേന ശക്തമായി പ്രതിരോധിക്കുകയാണ്. പരിശീലനത്തിനിടെയാണ് അത്യാധുനിക യുദ്ധവിമാനമായ ജെ-35സി വിമാനം ചൈനാ കടലില്‍ തകര്‍ന്നുവീണത്. അമേരിക്കയുടെ വിമാനവാഹിനിയായ യുഎസ്‌എസ് കാള്‍വിന്‍സനിലേക്ക് ഇറങ്ങുന്നതിനിടെയാണ് വിമാനം തകര്‍ന്നത്.

അവശിഷ്ടങ്ങള്‍ കടലില്‍ പതിച്ചതിനാല്‍ അവ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണുള്ളത്. വിമാനത്തിന്റെ രഹസ്യസംവിധാനങ്ങള്‍ ചൈനയുടെ കയ്യിലെത്താതിരിക്കാനാണ് യുഎസ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. വൈമാനികന്‍ വിമാനം തകരുന്നതിന് മുന്നേ രക്ഷാ സംവിധാനം അമര്‍ത്തി പാരച്യൂട്ടിലുയര്‍ന്ന് കടലില്‍ വീഴുകയും പിന്നീട് കണ്ടെത്തി രക്ഷപെടുത്തുകയും ചെയ്തു. ഈ വര്‍ഷം ആദ്യമായാണ് അമേരിക്കന്‍ സൈന്യത്തിന്റെ എഫ്-35സി വിമാനം തകരുന്നത്.