രു കാലത്ത് തെന്നന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് രംഭ. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോള്‍ കാനഡയില്‍ താമസിക്കുകയാണ്.

എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ രംഭ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഒരാഴ്ച ജിമ്മില്‍ നിന്ന് ഇടവേളയെടുത്ത വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.

കുടുംബത്തിനൊപ്പം ആഘോഷിക്കാന്‍

ജിം എക്സസൈസുകള്‍ മടുപ്പിച്ചെന്നും ഹൃദയം പറയുന്നത് ജീവിക്കാന്‍ തുടങ്ങുകയാണ് എന്നുമാണ് രംഭ കുറിച്ചത്. ഈ ആഴ്ച ട്രെയ്നിങ് ഇല്ല. നിങ്ങളുടെ ഹൃദയം പറയുന്നത് അനസരിക്കാനാണ് ഞാന്‍ നിര്‍ദേശിക്കുന്നത്. ജിമ്മിലെ വ്യായാമവും, ഡയറ്റിങ്ങും ബ്യൂട്ടി ടിപ്സും യോ​ഗയും ഹെല്‍ത്തി ഫുഡുമെല്ലാം മടുത്തു. ഈ പറഞ്ഞിതിനെക്കുറിച്ച്‌ ചിന്തിക്കുമ്ബോള്‍ തന്നെ ഞാന്‍ വിഷാദത്തിലും ഭയത്തിലും വിഷമത്തിലുമാകുന്നു. അതിനാല്‍ എന്റെ ഹൃദയം പറയുന്നതുമാത്രം കേട്ട്, പ്രകൃതിക്കും എന്റെ പ്രണയത്തിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ആസ്വദിച്ച്‌ സന്തോഷിക്കാന്‍ തീരുമാനിച്ചു. – മകനൊപ്പം സ്നോമൊബീലില്‍ ഇരിക്കുന്നതിന്‍െറ ചിത്രങ്ങള്‍ക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്.

വിവാഹശേഷം കാനഡയില്‍

2010ലാണ് രംഭ കാനഡയില്‍ നിന്നുള്ള ശ്രീലങ്കന്‍ തമിഴ് ബിസിനസ് മാനായ ഇന്ദ്രകുമാറിനെ വിവാഹം ചെയ്യുന്നത്. അതിന് പിന്നാലെ അഭിനയം ഉപേക്ഷിച്ച താരം കാനഡയിലേക്ക് താമസം മാറുകയായിരുന്നു. ദമ്ബതികള്‍ക്ക് മൂന്നു മക്കളുണ്ട്.