കുരുമുളകിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. കുടിയ്ക്കാന്‍ തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ കുരുമുളക് ഇട്ട് കുടിച്ചാല്‍ ഈ ഗുണങ്ങള്‍ വര്‍ധിക്കുകയേ ഉള്ളു.

ശരീരത്തിലെ ഡീഹൈഡ്രേഷന്‍ മാറ്റാനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും കുരുമുളക് ഇട്ട വെള്ളം ഉത്തമമാണ്. ചര്‍മകോശങ്ങളിലെ അഴുക്കുകള്‍ നീക്കാനും നല്ലൊരു വഴിയാണിത്.

കൂടാതെ ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും ഊര്‍ജം നല്‍കാനും കുരുമുളകിന് കഴിയും. കുരുമുളക് ചൂടു വര്‍ദ്ധിപ്പിച്ച്‌ ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ എല്ലാ വിഷാംശവും നീക്കം ചെയ്യാനും കുരുമുളകിനാകും.