യുക്രൈനെ ഭാവിയില്‍ ഒരിക്കലും നാറ്റോയില്‍ അംഗമാക്കില്ലെന്ന് ഉറപ്പു വേണമെന്ന റഷ്യയുടെ ആവശ്യം അമേരിക്ക തള്ളി.

ഇതോടെ യുക്രൈന്‍ പ്രതിസന്ധിയില്‍ പ്രശ്ന പരിഹാര സാധ്യതകള്‍ മങ്ങി. തങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു ഭയപ്പെടുത്താനാണ് അമേരിക്കയുടെ ശ്രമമെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

യുക്രൈന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനും റഷ്യ തീരുമാനിച്ചു. യൂറോപ്യന്‍ രാജ്യങ്ങളും സൈനിക നീക്കം ശക്തമാക്കുകയാണ്. യുക്രൈനെ ആക്രമിച്ചാല്‍ റഷ്യയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. യുദ്ധനീക്കം വന്‍ പ്രത്യാഘാതം വിളിച്ചുവരുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.