സലിം ആയിഷ (ഫോമാ പി.ആർ.ഓ )

ആവേശവും, ഉദ്വേഗവും നിറഞ്ഞുനിന്ന മണിക്കൂറുകൾ നീണ്ട മത്സരത്തിനൊടുവിൽ, ഗ്രേറ്റ് ലേക്‌സ്‌ മേഖലയിൽ നിന്നുള്ള  ബഹുമുഖ സംരംഭകയും . ഭരതനാട്യത്തിലും കർണാടക സംഗീതത്തിലും പ്രാവീണ്യവുമുള്ള ലളിത രാമമൂർത്തി കീരീടം ചൂടി.

മത്സരങ്ങൾ  തത്സമയം  ഫ്ലവർസ് ടിവിയിൽ പ്രക്ഷേപണം ചെയ്തു.

ടൊറന്റോയിൽ ഐടി അനലിസ്റ്റായി ജോലി ചെയ്യുന്ന നസ്മി ഹാഷിം ആണ് ഫസ്റ് റണ്ണറപ്പ്. അഭിനയം, നൃത്തം, മോഡലിംഗ് എന്നിവയിലെല്ലാം താൽപ്പര്യമുള്ള  വ്യക്തിയാണ് നസ്മി ഹാഷിം. കാലിഫോർണിയ ബേക്കേഴ്‌സ്‌ഫീൽഡിൽ നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്ന ശ്വേത മാത്യുവാണ് സെക്കന്റ് റണ്ണറപ്പ്.

പതിനഞ്ചോളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരം രാവേറെ നീണ്ടു നിന്നു. പ്രയാഗ മാർട്ടിൻ, രഞ്ജിനി ഹരിദാസ്, രഞ്ജിനി ജോസ്, ലക്ഷ്മി സുജാത, രേഖ  തുടങ്ങിയവർ അടങ്ങുന്ന വിധികർത്താക്കളാണ്  വിജയികളെ തെരെഞ്ഞടുത്തത് .

എല്ലാ മത്സരാർത്ഥികളെയും, വിജയികളെയും, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, വനിതാ ഫോറം നാഷണൽ കമ്മറ്റി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ ആശംസിച്ചു.