കു​വൈ​ത്തില്‍ വീടിന് തീപിടിച്ച്‌ ഇ​ന്ത്യ​ക്കാ​രി​ മരിച്ചു.വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലായിരുന്നു തീ​പി​ടു​ത്ത​മുണ്ടായത്.

അ​പ​ക​ട സ​മ​യ​ത്ത് വീ​ടി​ന്‍റെ ര​ണ്ടാ​മ​ത്തെ നി​ല​യി​ലാ​യി​രു​ന്നു മരണപ്പെട്ട സ്ത്രീയുണ്ടായിരുന്നത്. എ​ന്നാ​ല്‍ അ​ഗ്നി ശ​മ​ന​സേ​നാ വി​ഭാ​ഗം സ്ഥ​ല​ത്ത്‌ എ​ത്തു​ന്ന​തി​നു മു​മ്ബ്‌ ര​ക്ഷ​പ്പെ​ടാ​നാ​യി താ​ഴോ​ട്ട്‌ ചാ​ടി​യ​താ​ണ് മരണത്തിനിട​യാ​ക്കിയ​ത്.

അ​ര്‍​ദി​യ, ജ​ലീ​ബ് അ​ല്‍​ഷു​യൂ​ഖ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളാ​ണ് ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ട​യി​ല്‍ സേ​നാം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍​ക്ക്‌ പ​രി​ക്കേ​റ്റിട്ടു​ണ്ട്.