കാസര്‍കോട്: റിപ്പബ്ലിക് ദിനാഘോഷത്തില്‍ കാസര്‍കോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്കു വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്.

എആര്‍ ക്യാംപിലെ ഗ്രേഡ് എസ്‌ഐ നാരായണന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ബിജുമോന്‍ എന്നിവര്‍ക്കെതിരെയാണു റിപ്പോര്‍ട്ട്.

ഇവര്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാന്‍ ഉത്തരവായി. സംഭവം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് എഡിഎം ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കു കൈമാറി. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് ഉയര്‍ത്തിയ പതാകയാണു തലകീഴായത്.

മന്ത്രി സല്യൂട്ട് സ്വീകരിച്ചതിന് ശേഷമാണ് പതാക തലത്തിരിഞ്ഞതായി മനസിലായത്. മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് പതാക തിരിച്ചിറക്കി നേരെയാക്കി