വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ ടീമിനെ നയിക്കും. ടി-20 ടീമിൽ അക്സർ പട്ടേലിനെ ഉൾപ്പെടുത്തി. രവീന്ദ്ര ജഡേജയെ ഒഴിവാക്കി. മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം.

ഏകദിന ടീം : ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ ( വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, റിഷഭ് പന്ത്, ഡി ഛാഹർ, ഷർദുൽ ഠാക്കുർ, വൈ ഛാഹൽ, കുൽദീപ് യാദവ്, വാഷിം​ഗ്ടൺ സുന്ദർ,
രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ.

ടി-20 സ്ക്വാഡ്– രോഹിത് ശർമ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, റിഷഭ് പന്ത്, വെങ്കട്ട് അയ്യർ, ദീപക് ഛാഹർ, ഷർദുൽ ഠാക്കുർ, രവി ബിഷ്ണോയ്, അക്സർ പട്ടേൽ, യുസ്വേന്ദ്ര ഛാഹൽ, വാഷിം​ഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ, ആവേശ് ഖാൻ, ഹർഷാൽ പട്ടേൽ.