ഉക്രൈനില്‍ റഷ്യ അധിനിവേശത്തിന് ശ്രമിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു . ഇതു ലോകത്തെ തന്നെ മാറ്റിമറിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . യുക്രെയ്‌നെ ആക്രമിക്കാനാണ് പദ്ധതിയെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനു മേല്‍ ഉപരോധമേര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ബൈഡന്‍ അറിയിച്ചത് .