വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗരതിക്കാരായ മക്കളുള്ള മാതാപിതാക്കള്‍ വിഷമിക്കരുതെന്നും അവരെ പിന്തുണയ്‌ക്കുകയാണ് വേണ്ടതെന്നും ഫ്രാന്‍സീസ് മാര്‍പ്പാപ്പ.

മാതാപിതാക്കള്‍ നേരിടുന്ന പ്രതിസന്ധിക്കളെക്കുറിച്ച്‌ പ്രതിവാര സമ്മേളനത്തില്‍ സംസാരിക്കുമ്ബോഴായിരുന്നു പോപ്പിന്റെ പരമാമര്‍ശം.

കുട്ടികളില്‍ വിവിധ ലൈംഗിക ആഭിമുഖ്യങ്ങള്‍, അഭിരുചികള്‍ എന്നിവ അറിയാനിടയായാല്‍ മക്കളോട് എപ്രകാരം ഇടപെടണമെന്നും മാര്‍പ്പാപ്പ വിശദീകരിച്ചു. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ ദുഃഖിതരാകേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഗേ സമൂഹത്തില്‍ ഉള്‍പ്പെട്ടവര്‍ അവരുടെ കുടുംബത്തിനിടയില്‍ അംഗീകരിക്കപ്പെടാന്‍ അവകാശമുള്ളവരാണെന്ന് നേരത്തെ തന്നെ മാര്‍പ്പാപ്പ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവര്‍ക്ക് കുടുംബത്തില്‍ മക്കളായും കൂടപ്പിറപ്പായും തുടരാനുള്ള അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പള്ളികളില്‍ സ്വവര്‍ഗരതിക്കാരുടെ വിവാഹം അംഗീകരിക്കുകയില്ലെങ്കിലും അവരുടെ സിവില്‍ യൂണിയന്‍ നിയമങ്ങളെ പിന്തുണയ്‌ക്കാന്‍ നമുക്ക് സാധിക്കും. ഗേ ദമ്ബതികളെ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ സഹായിക്കുന്ന നിയമങ്ങളെ പിന്തുണയ്‌ക്കാന്‍ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം വത്തിക്കാനിലെ ഡോക്‌ട്രിനല്‍ ഓഫീസ് പുറപ്പെടുവിച്ച മാര്‍ഗരേഖ പ്രകാരം കത്തോലിക്കരായ പുരോഹിതര്‍ക്ക് സ്വവര്‍ഗ ദമ്ബതികളെ അനുഗ്രഹിക്കാന്‍ സാധിക്കുകയില്ല. ഇത് കത്തോലിക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഗേ ദമ്ബതികളെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

അതേസമയം യുഎസ്, ജര്‍മ്മനി, എന്നീ രാജ്യങ്ങളില്‍ വിവാഹത്തിനെത്തുന്ന സ്വവര്‍ഗ ദമ്ബതികളെ ആശീര്‍വദിക്കുന്ന രീതി പല ഇടവകകളിലും ആരംഭിച്ചതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.