മുംബൈ: ​ഗൂ​ഗിള്‍ ഇന്ത്യ സിഇഒ സുന്ദര്‍ പിച്ചൈക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരേ പകര്‍പ്പവകാശ ലംഘനത്തിന് കേസെടുത്ത് മുംബൈ പോലിസ്.

2017-ല്‍ പുറത്തിറങ്ങിയ ‘ഏക് ഹസീനാ തി ഏക് ദീവാന താ’ എന്ന സിനിമയുമായി ബന്ധപ്പെട്ടതാണ് കേസ്.

തന്റെ ചിത്രം ഏക് ഹസീനാ തി ഏക് ദീവാന താ എന്ന ചിത്രം അനധികൃതമായി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തതായി കാണിച്ച്‌ ചലച്ചിത്ര നിര്‍മ്മാതാവ് സുനീല്‍ ദര്‍ശന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

‘കോടിക്കണക്കിന് കാഴ്ചക്കാരാണ് ഈ ചിത്രത്തിനുള്ളത്. ഞാന്‍ ​ഗൂ​ഗിളിന് ഇമെയില്‍ അയച്ചിരുന്നു, അവരില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ല’- ദര്‍ശന്‍ പറഞ്ഞു.

അവരുടെ സാങ്കേതികവിദ്യയോട് എനിക്ക് വലിയ ബഹുമാനമുണ്ട്, പക്ഷേ എന്റെ അവകാശങ്ങള്‍ പൂര്‍ണ്ണമായും ലംഘിക്കപ്പെട്ടു. ഇത് അവരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള എന്റെ ആദ്യപടിയാണ്. നിയമവ്യവസ്ഥയോട് ഞാന്‍ വളരെ നന്ദിയുള്ളവനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.