രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്ബോള്‍ ആലപ്പുഴയുടെ അഭിമാനമായി രണ്ട്‌ എന്‍സിസി കേഡറ്റുകള്‍.

ഡല്‍ഹിയില്‍ ബുധനാഴ്‌ച നടക്കുന്ന റിപ്പബ്ലിക്‌ ദിന പരേഡില്‍ ജില്ലയില്‍നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ആര്‍ദ്രയും അര്‍ജുനും പങ്കെടുക്കും. ആലപ്പുഴ കൊറ്റംകുളങ്ങര പത്മവിലാസത്തില്‍ ബാബുലാല്‍–സന്ധ്യ ദമ്ബതികളുടെ മകളാണ്‌ അണ്ടര്‍ ഓഫീസര്‍ കൂടിയായ ആര്‍ദ്ര ബി ലാല്‍. ആലപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌ അവസാനവര്‍ഷ ഇംഗ്ലീഷ്‌ സാഹിത്യ വിദ്യാര്‍ഥിയാണ്‌. മുഹമ്മ 15–ാം വാര്‍ഡില്‍ അന്നവേലില്‍ എസ് അനില്‍കുമാറിന്റെയും സുമിയുടെയും മകനാണ്‌ എ അര്‍ജുന്‍ .

ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും കരാട്ടെ, കളരിപ്പയറ്റ് സംസ്ഥാനതല വിജയിയും കൂടിയാണ്. ആലപ്പുഴ എന്‍സിസി ബറ്റാലിയനില്‍നിന്നാണ്‌ ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്‌.