ഈ വര്‍ഷത്തെ പത്മശ്രീ പുരസ്‌കാരം നേടാനായതില്‍ സന്തോഷമുണ്ടെന്ന് പുരസ്‌കാര ജേതാവ് കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ് ട്വന്റിഫോറിനോട്. ദേശീയ തലത്തില്‍ ഈ പുരസ്‌കാരത്തിലൂടെ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

നാല് മലയാളികളാണ് ഇത്തവണത്തെ പത്മശ്രീ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. പി നാരായണക്കുറുപ്പ്, വെച്ചൂര്‍ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണുത്തി സ്വദേശിയായ ഡോ ശോശാമ്മ ഐപ്പ്, കെ.വി റാബിയ,കായിക രംഗത്തെ സംഭാവനകള്‍ക്ക് ചുണ്ടയില്‍ ശങ്കരനാരായണന്‍ മേനോന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം നാല് പേര്‍ക്ക് ഈ വര്‍ഷത്തെ പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. മരണാനന്തര ബഹുമതിയായാണ് ബിപിന്‍ റാവത്തിനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങിനും യുപിയില്‍ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്.