സുനിത ഫ്‌ളവര്‍ഹില്‍ പ്രസിഡന്റ് ഇലക്ട്
ഫ്രാൻസിസ് തടത്തിൽ
 

ഫ്ലോറിഡ: ഫ്ലോറിഡയിലെ ടാമ്പയിൽ ചുരുങ്ങിയ കാലംകൊണ്ട് ജന്മനസു കീഴടക്കിയ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പ (MAT) യെ 2022-2023 വർഷത്തിൽ നയിക്കുന്നതിന് യുവ രക്തം നിറച്ച പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു. അരുണ്‍ ചാക്കോ- പ്രസിഡന്റ്, ജോണ്‍ കല്ലോലിക്കല്‍- വൈസ് പ്രസിഡന്റ്, അന്നാ എവിന്‍ – ജനറല്‍ സെക്രട്ടറി,  മനോജ് കുര്യന്‍ ട്രഷറര്‍, എബിന്‍ അബ്രഹാം -ജോയിന്റ് സെക്രട്ടറി, സൈമണ്‍ തൊമ്മന്‍ -ജോയിന്റ് ട്രഷറര്‍, മേഴ്‌സി കൂന്തമറ്റം-വുമണ്‍സ്‌ഫോറം, പ്രസിഡന്റ്, സുനിത ഫ്‌ളവര്‍ഹില്‍ -പ്രസിഡന്റ് ഇലക്ട്  എന്നിവരാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

അനിത കണ്ടാരപ്പള്ളില്‍, വെങ്കിട്ട് അയ്യര്‍, ജെഫി ജോസഫ്, ജെസ്സി യേശുദാസ്, മെല്‍വിന്‍ സേവ്യര്‍, ബിനു ജോര്‍ജ്, റിയാസ് ഒമ്മേരുകുട്ടി, സെബാസ്റ്റിയന്‍ തോമസ്, ഷിനു വര്‍ഗ്ഗീസ്, ഷോജി കുരുവിള, ടെസ്ബന്‍ ബെഞ്ചമിന്‍, ഡാനിയേല്‍ ജോസഫ് എന്നിവരാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്.
 
ജോമോന്‍ തെക്കേത്തൊടിയില്‍- ചെയര്‍മാന്‍, ഷൈനി ജോസ്- വൈസ് ചെയര്‍, അനില്‍ നീച്ചിയില്‍- സെക്രട്ടറി, മാത്തുക്കുട്ടി തോമസ് -ട്രഷറര്‍, ജോസ്‌മോന്‍ തത്തംകുളം, ബാബു പോള്‍, സൂസി ജോര്‍ജ്- എക്‌സിക്യുട്ടീവ് മെമ്പര്‍മാർ എന്നിവരാണ് അഡ്വൈസറി ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ.
 
മാറ്റിന്റെ പ്രഖ്യാപിത നയത്തിനൊപ്പം നിന്നുകൊണ്ട്  ഇത്തവണയും എല്ലാ സ്ഥങ്ങളിലേക്കും പുതുമുഖങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. പ്രസിഡണ്ട് ഒഴികെയുള്ള സ്ഥാനങ്ങളിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്. പ്രസിഡണ്ട് അരുണ്‍ ചാക്കോയെ വൈസ് പ്രസിഡണ്ടിന്റെ സ്ഥാനമുള്ള പ്രസിഡണ്ട് ഇലെക്ട് ആയി കഴിഞ്ഞ വർഷം തന്നെ തെരഞ്ഞെടുത്തിരുന്നു. ഇത്തവണത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തിനൊപ്പം  അടുത്ത ഭരണസമിതിയെ നയിക്കാനുള്ള പ്രസിഡണ്ട് ഇലെക്ട് ആയി സുനിത ഫ്‌ളവര്‍ഹിലിനെയും തെരെഞ്ഞെടുത്തിട്ടുണ്ട്. ബിസിനസുകാരനും സംഘാടകനുമായ പ്രസിഡണ്ട് അരുൺ മാറ്റിന്റെ ആരംഭകാലം മുതൽ സജീവ പ്രവർത്തകനായിരുന്നു. പ്രസിഡണ്ട് ഇലെക്ട് എന്ന നിലയിൽ കഴിഞ്ഞ കമ്മിറ്റിയിൽ പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുമായിട്ടാണ് അരുൺ മാറ്റിനെ നയിക്കാനൊരുങ്ങുന്നത്.
സെക്രെട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അന്ന എവിനും മാറ്റിന്റെ സജീവ പ്രവർത്തകയാണ്. ഐ.ടി.പ്രൊഫഷണൽ കൂടിയായ അന്ന മാറ്റിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടയുള്ള എല്ലാ വിധ  പ്രവർത്തനങ്ങളിലും തന്റെ സജീവ സാന്നിധ്യം അറിയിച്ചിട്ടുള്ള യുവ നേതാവാണ്. വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ജോൺ കല്ലോലിക്കൽ ടാമ്പയിലെ അറിയപ്പെടുന്ന സംഘടനാ നേതാവാണ്. ഫൊക്കാനയുടെ മുൻ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡണ്ട് (ആർ.വി.പി) കൂടിയായ ജോൺ ജൂലൈ 7 മുതൽ 10 വരെ  ഒർലാണ്ടോയിൽ നടക്കാനിരിക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷന്റെ കോ- ചെയർമാൻകൂടിയാണ്. ട്രഷറർ ആയി തെരെഞ്ഞെടുക്കപ്പട്ട മനോജ് കുര്യനും ടാമ്പയിലെ സാമൂഹ്യ- സംഘടനാ മേഖലകളിൽ സജീവ ഇടപെടലുകൾ നടത്തുന്ന യുവ ബിസിനസുകാരനാണ്. മാറ്റിന്റെ ആരംഭകാലം മുതൽ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്.
അടുത്ത വർഷം സംഘടനയെ നയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രസിഡണ്ട് ഇലെക്ട് സുനിത ഫ്ലവർഹിൽ ഫൊക്കാന വിമൻസ് ഫോറത്തിന്റെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഐ.ടി. പ്രൊഫഷണൽ ആയ സുനിത മികച്ച നർത്തകിയും അവതാരകയുമാണ്.
മാറ്റിന്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മാത്യു കുര്യൻ ആണ് തെരെഞ്ഞെടുപ്പ് പ്രക്രീയകൾക്ക് നേതൃത്വം നൽകിയത്. സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട് ബിഷൻ ജോസഫിന്റെ അധ്യക്ഷതയിൽ  ചേർന്ന ജനറൽ ബോഡി യോഗത്തിൽ വച്ച് എല്ലാ ഭാരവാഹികളും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് മാത്യു കുര്യൻ അറിയിച്ചു.
കോവിഡ് മഹാമാരിയുടെ പ്രതിസന്ധി മറ്റേതു സംഘടനകളെയെന്നപോലെ ഒരുപാട്  പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിന്  മാറ്റിനും കഴിയാതെ പോയെങ്കിലും വെർച്വൽ പ്ലാറ്റ്ഫോമുകളിലൂടെ  നിരവധി പരിപാടികൾ സംഘടിപ്പിക്കുക വഴി  അതിനെ അതിജീവിക്കാൻ കഴിഞ്ഞതായി സ്‌ഥാനമൊഴിഞ്ഞ പ്രസിഡണ്ട് ബിഷൻ ജോസഫ് പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂന്നിയുള്ള പ്രവർത്തനങ്ങളാണ്  ഇത്തവണ മാറ്റ് മുന്ഗണന നൽകിയതെന്ന്  സെക്രെട്ടറി സജ്‌ന നിഷാദ് പറഞ്ഞു. സ്ഥാനമൊഴിഞ്ഞ ട്രസ്റ്റി ബോർഡ് ചെയർമാൻ ഫൊക്കാന ട്രഷറർ സണ്ണി മറ്റമന മാറ്റ് കുടുംബാംഗങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു.