ഇന്ത്യൻ റിപ്പബ്ളിക്ക് ദിനത്തിന്റെയും ഭരണഘടനയുടെയും എഴുപത്തിമൂന്നാം വാർഷികം ആഘോഷിക്കുന്ന നമുക്ക് ഏറ്റുപാടാൻ ഒരു ദേശഭക്തിഗാനം: ‘ഭാരതം. ഫാദർ ജോൺ പിച്ചാപ്പിള്ളി രചിച്ച് പ്രേം സാഗർ സംഗീതം നൽകി മധു ബാലകൃഷ്ണൻ ആലപിച്ചിരിക്കുന്ന ചിന്താബന്ധുരമായ ഈ ഗാനത്തിന്റെ നിർമ്മാതാവ് ഫ്രാൻസിസ് മാത്യുവും പ്രസാധകർ മനോരമ മ്യൂസിക്കുമാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന സത്യം, സമത്വം, ശാന്തി, സ്വാതന്ത്ര്യം, സുരക്ഷ എന്നിവയിൽ നിന്നും ഒരുപാട് അകലെയാണ് നമ്മൾ. എങ്കിലും ശുഭാപ്തി വിശ്വാസത്തോടെ നമുക്കൊരുമിച്ചു നീങ്ങാം, ഒരുമിച്ചു പാടാം.