തായ്‌പേയ്: തായ്‌വാന് മേല്‍ യുദ്ധ ഭീഷണി മുഴക്കി ചൈനീസ് പോര്‍വിമാനങ്ങള്‍ വീണ്ടും. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് ചൈന വിമാനങ്ങളുമായി അതിര്‍ത്തി ലംഘിക്കുന്നത്.

ഞായറാഴ്ച 39 വിമാനങ്ങളാണ് ചൈന തായ് വാന് മുകളിലൂടെ പറത്തി ഭീതിപരത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ചൈനയുടെ 24 ജെ-16 വിമാനങ്ങളും 10 ജെ-10 വിമാനങ്ങളും ഒരു ആണവായുധ പ്രഹരശേഷിയുള്ള എച്ച്‌-6 ബോംബറുമാണ് തായ്‌വാന്റെ വ്യോമാതിര്‍ത്തികടത്തി പറത്തിയത്.

തായ്‌വാന്‍ പ്രതിരോധ വകുപ്പ് തുടര്‍ച്ചയായി ആഗോളതലത്തില്‍ ചൈനയ്‌ക്കെ തിരെ പരാതി ഉന്നയിക്കുകയാണ്. ശക്തമായി പ്രതിരോധിക്കുന്ന തായ് വാനെതിരെ ചൈന നിരന്തരം പ്രകോപനമാണ് നടത്തുന്നത്. അമേരിക്ക തെക്കന്‍ ചൈനാ കടലിലും പസഫിക്കിലുമായി നിലയുറപ്പിച്ചിട്ടുള്ളതാണ് തായ് വാന് ധൈര്യം പകരുന്നത്.