ലക്‌നൗ: യുപിയില്‍ മതധ്രുവീകരണത്തിനായി കിണഞ്ഞു പരിശ്രമിക്കുന്ന കോണ്‍ഗ്രസ്സിനും മറ്റ് പ്രതിപക്ഷ കൂട്ടായ്മകള്‍ക്കും കനത്ത തിരിച്ചടി നല്‍കി യുവനേതാക്കള്‍ എന്‍ഡിഎയിലേക്ക്.

അപ്‌നാ ദള്‍ സ്ഥാനാര്‍ത്ഥി ഹൈദര്‍ അലിഖാനാണ് ഏറ്റവുമൊടുവില്‍ ശ്രദ്ധനേടുന്ന താരം.

യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലേറുമെന്നതില്‍ ആര്‍ക്കും സംശയ മില്ല. ഇതിനിടെ സംസ്ഥാനത്ത് പരമാവധി മതരാഷ്‌ട്രീയവും വര്‍ഗ്ഗീയതയും ജാതിക്കാര്‍ഡുമിറക്കാന്‍ പ്രതിപക്ഷം ശ്രമം നടത്തുന്നതിനിടെയാണ് പരമ്ബരാഗത കോണ്‍ഗ്രസ്സ് കുടുംബത്തില്‍ നിന്നും യുവാക്കള്‍ എന്‍.ഡി.എയിലേക്ക് എത്തുന്നത്.

ഭൂരിപക്ഷം എത്ര കൂടും എന്നതുമാത്രമാണ് ഇനി നോക്കാനുള്ളതെന്നാണ് ബി.ജെ.പി സംസ്ഥാന ഘടകം ആത്മവിശ്വാസത്തോടെ പറയുന്നത്. ഇതിന് ശക്തിപകര്‍ന്നുകൊണ്ടാണ് സംശുദ്ധ രാഷ്‌ട്രീയത്തിന്റെ മേല്‍വിലാസവുമായി എന്‍.ഡി.എ സ്ഥാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്.