നടന്‍ ധനുഷും ഭാര്യ ഐഷ്വര്യയും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയില്‍ ഇടം പിടിക്കുന്നത്.

ഇപ്പോള്‍ നടന്‍ ധനുഷ് മുന്‍പ് ഭാര്യയെ മുന്‍നിര്‍ത്തി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയില്‍ ഇടം പിടിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ : എനിക്ക് കിട്ടുന്ന അവാര്‍ഡുകള്‍, ഈ കൈതട്ടലുകള്‍ എല്ലാം എന്റെ ഭാര്യക്ക് ചെന്ന് ചേരണം തനിയെ പോരാടി എന്നെ ഇത്ര കൊല്ലമായി ഇവിടെ നിര്‍ത്തിയിരിക്കുന്നു. ആദ്യ പ്രണയം ഭഹരായയോട് ആണെന്നും അദ്ദേഹം പറയുന്നു.

ഇരുവരും വേര്‍പിരിയാന്‍ പോകുന്ന വിവരം സോഷ്യല്‍ മീഡിയ വഴി ആയിരുന്നു പുറത്ത് വിട്ടത്. ആരാധകര്‍ ഏറെ ഞെട്ടലോടെയാണ് ധനുഷ്-ഐശ്വര്യ വിവാഹമോചനവാര്‍ത്തയെ കേട്ടത്. കാരണം ഒരുതരത്തിലുള്ള ഗോസിപ്പ് പോലും ഇരുവരേയും കുറിച്ച്‌ ഇതുവരെ പുറത്ത് വന്നിരുന്നില്ലായെന്നത് തന്നെയാണ് കാരണം. അതുകൊണ്ട് എന്തിനാണ് വിവാഹമോചനമെന്ന് ആലോചിച്ചിട്ട് ആരാധകര്‍ക്ക് മനസിലായില്ല. അതേസമയം മാസങ്ങള്‍ക്കു മുമ്ബ് തന്നെ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നു എന്നും ധനുഷ്യന്റെ ചില ശീലങ്ങള്‍ ആണ് ഐശ്വര്യക്ക് ഇഷ്ടപ്പെടാതെ വന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.