വിചാരണയ്ക്ക് ഹാജരാകാത്ത പ്രതിയുടെ മരണ സര്‍ട്ടിഫിക്കറ്റ് തെരഞ്ഞെത്തിയ പൊലീസിന് മുന്നില്‍ ജീവനോടെ പ്രതിയെത്തി. തമിഴ്നാട് രാമനാഥപുരം സ്വദേശി സീനു മുഹമ്മദ് എന്ന അറുപതുകാരനെ തെരഞ്ഞെത്തിയ വിഴിഞ്ഞം പൊലീസിന് മുന്നിലേക്കാണ് പ്രതി എത്തിയത്. കൊലപാതക്കേസുമായി ബന്ധപ്പെട്ട് വിചാരണയ്ക്ക് ഇയാള്‍ ഹാജരാകാതെയിരിക്കുകയായിരുന്നു. പ്രതി മരിച്ചുപോയെന്നായിരുന്നു വക്കീല്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതിയില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല.

ഇത് തെരഞ്ഞ് പോയ പൊലീസ് സംഘത്തിന് മുന്നിലേക്കാണ് പ്രതി അവിചാരിതമായി എത്തിയത്. 2017-ലെ മീൻപിടിത്ത സീസണിലുണ്ടായ കൊലപാതക്കേസാണ് സംഭവങ്ങള്‍ക്ക് ആസ്പദമായത്. വിഴിഞ്ഞം ഫിഷ് ലാന്റിംഗ് സെന്ററിൽ പുതിയതായി പണി കഴിപ്പിച്ച കെട്ടിടത്തിൽ രാത്രിയിൽഉറങ്ങാൻ കിടക്ക വിരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബർട്ടാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളായ ജോൺസൺ, മുഹമ്മദാലി, സീനു മുഹമ്മദ് എന്നിവരെ വിഴിഞ്ഞം പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികളിൽ സീനു മുഹമ്മദ് തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു.

സഹപ്രതികള്‍ അടക്കം ആരുമായും ബന്ധമില്ലാതിരുന്ന ഇയാൾ വിചാരണക്കും കോടതിയിൽ ഹാജരായിരുന്നില്ല. ഇതിന്റെ അന്വേഷണത്തിനിടയിലാണ് പ്രതി മരിച്ചതായ വിവരം വക്കീൽ കോടതിയെ അറിയിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ തെളിവിന്റെ അഭാവത്തിൽ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സീനു മുഹമ്മദിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

മുംബൈയില്‍ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തു

മുംബൈയിലെ ഗോവണ്ടിയിൽ പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. പ്രായപൂർത്തിയാകാത്ത നാലുപേർ ചേർന്നാണ് ക്രൂരകൃത്യം ചെയ്തത്. ഇതിൽ മൂന്ന് പേർ പിടിയിലായി. വെളളിയാഴ്ച വൈകീട്ടാണ് യുവതി ബലാത്സംഗത്തിന് ഇരയായിയത്. ഒരു ഹോട്ടലിൽ ജോലിചെയ്യുകയായിരുന്ന യുവതി വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ക്രൂരമായ പീഡനം നടന്നത്.

പരിചയക്കാരൻ നടിച്ച് സ്വകാര്യ ലാബിലും ക്ലിനിക്കിലും തട്ടിപ്പ്, കള്ളനെ തിരിച്ചറിഞ്ഞു, പോക്സോ കേസിലും പ്രതി

കരുനാഗപ്പളളിയില്‍ സ്വകാര്യ ലാബില്‍ കയറി ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയത് കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് ജോര്‍ജെന്ന് പൊലീസ് കണ്ടെത്തല്‍. പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതടക്കം നൂറോളം കേസുകളില്‍ പ്രതിയായ രാജേഷ് ജാമ്യത്തിലിറങ്ങിയാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. ഈ മാസം പതിനേഴിനാണ് കരുനാഗപ്പളളിയിലെ സ്വകാര്യ ലാബില്‍ മാനേജരുടെ പരിചയക്കാരനെന്ന് നടിച്ചെത്തിയ ആള്‍ ജീവനക്കാരിയെ കബളിപ്പിച്ച് 8500 രൂപ തട്ടിയെടുത്ത് മുങ്ങിയത്. തൊട്ടടുത്ത ദിവസം കൊട്ടാരക്കരയിലെ സ്വകാര്യ ക്ലിനിക്കിലും തട്ടിപ്പ് നടന്നു.