ന്യൂയോര്‍ക്ക്: കൈതാരത്ത് തോമസ് – ഫിലോമിന ദമ്പതികളുടെ പുത്രന്‍ ടിന്റു തോമസ്  (28) ജനുവരി 23-നു ഞായറാഴ്ച യോങ്കേഴ്‌സില്‍ അന്തരിച്ചു.

ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകാംഗമാണ്. പിതാവ് തോമസ് തുറവൂര്‍ വാതക്കാട്ട്, കൈതാരത്ത് കുടുംബാംഗവും, മാതാവ് ഫിലോമിന അങ്കമാലി കരയാംപറമ്പ് ഗോപുരത്തിങ്കല്‍ കുടുംബാംഗവുമാണ്. വിദ്യാര്‍ത്ഥിനിയായ ടീന ഏക സഹോദരിയാണ്.

സംസ്‌കാര ശുശ്രൂഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബ് കുറുപ്പാശേരില്‍ (914 656 9388).

വാര്‍ത്ത: ഷോളി കുമ്പിളുവേലി