വാഷിംഗ്ടണ്‍: ഒരു വര്‍ഷത്തെ ദാമ്ബത്യത്തിനു ശേഷം നടിയും മോഡലുമായ പമേല ആന്‍ഡേഴ്സന്‍ തന്റെ നാലാം ഭര്‍ത്താവായ ഡാന്‍ ഹേഹര്‍സ്റ്റുമായി വേര്‍പിരിയുന്നു.

ഡാനുമായി നടന്നത് പമേലയുടെ അഞ്ചാം വിവാഹമായിരുന്നു. നടി തന്റെ മൂന്നാം ഭര്‍ത്താവില്‍ നിന്നും രണ്ടു തവണ വിവാഹമോചനം നേടിയിരുന്നു. 2020 ഡിസംബര്‍ 25നാണ് പമേലയും ഡാനുമായുള്ള വിവാഹം നടന്നത്. അന്നു മുതല്‍ കാനഡയിലാണ് ഇവര്‍ താമസിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ‘ലൂസ് വിമന്‍’ എന്ന ബ്രിട്ടീഷ് ടോക്ക് ഷോയില്‍ ദമ്ബതികള്‍ പങ്കെടുത്തിരുന്നു. വീഡിയോ കോളിലൂടെ നടന്ന അഭിമുഖത്തില്‍ കിടക്കയില്‍ കിടന്നുകൊണ്ടാണ് നവദമ്ബതികള്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

കൊവിഡ് സമയത്ത് കുടുംബവീട്ടില്‍ കഴിഞ്ഞിരുന്നപ്പോഴാണ് അവിടെ ജോലിയ്ക്കെത്തിയ ഡാനിനെ പമേല കണ്ടുമുട്ടുന്നത്.ലോകം മുഴുവനും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ നല്ലവനനായ മനുഷ്യനെ ഇതിനു മുമ്ബ് കണ്ടുമുട്ടിയിട്ടില്ലെന്നാണ് ഡാനിനെക്കുറിച്ച്‌ പമേല അന്ന് പറഞ്ഞത്. ഒരു യഥാര്‍ത്ഥ മനുഷ്യനായ ഇദ്ദേഹത്തോടൊപ്പം ജീവിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ താന്‍ അതീവ സന്തോഷത്തിലാണെന്നും പമേല അന്ന് പറഞ്ഞിരുന്നു.

പമേലയുടെ നാലാമത്തെ വിവാഹമായിരുന്നു ഡാനുമായി നടന്നത്. 1995ലാണ് ആദ്യമായി ഇവര്‍ വിവാഹിതയായത്. മോട്ട്ലി ക്രൂയിലെ ഡ്രമ്മറായിരുന്ന ടോമി ലീയാണ് പമേലയുടെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ 1998ല്‍ വിവാഹമോചിതരാവുകയായിരുന്നു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഉണ്ടായിരുന്നു. പിന്നീട് 2006ലാണ് നടി വീണ്ടും വിവാഹിതയായത്. കിഡ് റോക്കിന്‍ എന്നയാളായിരുന്നു രണ്ടാം ഭര്‍ത്താവായി എത്തിയത്. ഇയാളില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം നിര്‍മാതാവായ റിക്ക് സോളമനെ രണ്ടുതവണ വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തിരുന്നു. 2007ലും 2013ലുമാണ് ഇവര്‍ സോളമനുമായുള്ള ബന്ധം പിരിഞ്ഞത്.