മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂന്നാം ത്രൈമാസത്തെ ആദായത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം വര്‍ധന. 185,49 കോടിയാണ് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ അവസാനിച്ച ത്രൈമാസത്തെ ആദായം. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് കമ്പനിയുടെ ആദായം 131,01 കോടി രൂപയായിരുന്നു. സെപ്തംബര്‍ 2021ല്‍ അവസാനിച്ച ത്രൈമാസത്തില്‍ 13,680 കോടിയുടെ ആദായം ആണ് കമ്പനി ഉണ്ടാക്കിയത്. ഇതോടെ റിലയന്‍സിന്റെ കണ്‍സോളിഡേറ്റഡ് ഓപ്പറേറ്റിംഗ് റവന്യു 1,91,271 കോടിയായി ഉയര്‍ന്നു.

റിലയന്‍സ് ജിയോയെ സംബന്ധിച്ച് വളരെ ശുഭകരമായ മാസങ്ങളാണ് കടന്നുപോയത്. ഡാറ്റ ട്രാഫിക്കില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 47.8 ശതമാനം വളര്‍ച്ചയാണ് ഈ ത്രൈമാസത്തില്‍ ജിയോ കൈവരിച്ചത്. 23.4 ബില്യണ് ജിബി ഡാറ്റ ട്രാഫിക്കാണ് ഈ ത്രൈമാസത്തിലുണ്ടായത്. ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിലും ഈ കാലയളവില്‍ വന്‍ കുതിപ്പുണ്ടായി.

റിലയന്‍സ് റീടെയില്‍ ആദായത്തില്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോലുമുണ്ടായത് 52.5 ശതമാനം വര്‍ധനയാണ്. ഫെസ്റ്റീവ് സെയിലുകള്‍ ഏകദേശം ഇരട്ടി വരുമാനം നേടിക്കൊടുത്തതായാണ് വിലയിരുത്തപ്പെടുന്നത്.