നമ്മള്‍ പലതരം ബജികള്‍ കഴിച്ചിട്ടുണ്ടാവും, അല്ലെ? ഉരുളകിഴങ്ങ് ബജി, ചിക്കന്‍ ബജി, കായ ബജി, മുളക് ബജി അങ്ങനെ അങ്ങനെ പലതരം ബജികള്‍ നമ്മള്‍ കഴിച്ചിട്ടുള്ളവരാണ്.

എന്നാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന കാരറ്റ് കൊണ്ട് ഒരു സ്വാദിഷ്ടമായ ബജി ഉണ്ടാക്കിനോക്കിയാലോ…

ആവശ്യമായ സാധനങ്ങള്‍

1.കാരറ്റ് – 2എണ്ണം
2.കടലമാവ്- ഒന്നേകാല്‍ കപ്പ്
3. മഞ്ഞള്‍പ്പൊടി- കാല്‍ടീസ്പൂണ്‍
4.മുളക്‌പൊടി- 1 ടീസ്പൂണ്‍
5.കുരുമുളക്- അരടീസ്പൂണ്‍
6.കായം-ഒരു നുള്ള്
7.ഉപ്പ്- ആവശ്യത്തിന്
8.എണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം

കാരറ്റ് തൊലി കളഞ്ഞ് നീളത്തില്‍ കനം കുറച്ച്‌ അരിഞ്ഞെടുക്കുക. നോണ്‍സ്റ്റിക് പാനിലേക്ക് കാരറ്റ് ചേര്‍ത്ത് എണ്ണ ചേര്‍ക്കാതെ ആവശ്യത്തിന് ഉപ്പ് വിതറി ഇരുവശങ്ങളും ചൂടാക്കുക. 2 മുതല്‍ 7വരെയുള്ള ചേരുവകളില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക. ഇതിലേക്ക് കാരറ്റ് മുക്കി എണ്ണയില്‍ വറുത്തെടുക്കുക. രുചികരമായ കാരറ്റ് ബജി തയ്യാര്‍.