യെമനിലെ ഹൂതി വിമതർ നടത്തുന്ന ജയിലിനു നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഇരുനൂറിലധികം പേർ പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഹൂതി വിമതരുടെ ശക്തികേന്ദ്രമായ സാദയിലെ ജയിലിനുനേരെയാണ് വ്യോമാക്രമണമുണ്ടായത്.

സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തിൽ ടെലികമ്യൂണിക്കേഷൻ സംവിധാനം തകർന്നു. യെമനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് ബന്ധം തടസപ്പെട്ട നിലയിലാണ് . ആക്രമണത്തിൽ 70 പേർ മരിക്കുകയും 138 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.

തിങ്കളാഴ്ച യുഎഇ തലസ്ഥാനമായ അബുദാബിയില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോൺ ആക്രമണത്തിനു പിന്നാലെയാണ് യുഎഇ ഉൾപ്പെട്ട സൗദി സഖ്യസേന ആക്രമണം ശക്തമാക്കിയത്. ഡ്രോൺ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ യെമന്റെ തലസ്ഥാനമായ സനയിൽ ഉൾപ്പെടെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 80 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.