യു എസ് : യാത്രക്കാരന്‍ മാസ്ക് ധരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യാത്രയ ഉപേക്ഷിച്ച്‌ യു.എസ് വിമാനം. മിയാമിയില്‍ നിന്നും ലണ്ടനിലേക്ക് പോകുന്ന അമേരിക്കന്‍ ജെറ്റ്‍ലൈനര്‍ ബോയിങ് 777 വിമാനമാണ് യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചത് .
129 യാത്രക്കാരുള്‍പ്പെടെ 143 അംഗങ്ങളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.വിമാനം ലാന്‍ഡ് ചെയ്തയുടനെ ഇയാളെ പൊലീസ് വിമാനത്തില്‍ നിന്ന് ഇറക്കിവിടും ചെയ്തു . തുടരന്വേഷണത്തിന്‍റെ ഭാഗമായി ഇയാളെ എയര്‍ലൈനില്‍ യാത്ര ചെയ്യുന്നത് വിലക്കിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.