കോവിഡ് (Covid 19) രോഗവ്യാപനം ആരംഭിച്ച്‌ 2 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി അന്റാര്‍ട്ടിക്കയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

അന്റാര്‍ട്ടിക്കയിലെ അര്‍ജന്റീനിയന്‍ ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കാണ് ജീവനക്കാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ വാക്‌സിന്‍ സ്വീകരിക്കാത്ത ഒമ്ബത് പേരെയും മാറ്റി പാര്‍പ്പിച്ച്‌ കഴിഞ്ഞുവെന്ന് വ്യാഴാഴ്ച അധികൃതര്‍ അറിയിച്ചു.

അര്‍ജന്റീനയിലെ ലാ എസ്‌പെരാന്‍സയില്‍ ആകെയുള്ള 43 ശാസ്ത്രജ്ഞരിലും സൈനിക ഉദ്യോഗസ്ഥരിലും 24 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച്‌ കഴിഞ്ഞു. ഗവണ്‍മെന്റിന്റെ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് അന്റാര്‍ട്ടിക്കയിലെ ഉദ്യോഗസ്ഥന്‍ പട്രീഷ്യ ഒര്‍തുസാറാണ് വിവരം എഎഫ്‌പിയോട് പറഞ്ഞത്.

ആകെ രോഗബാധിച്ച 24 പേരില്‍ 9 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. ഇവരെയാണ് മുന്‍കരുതലായി ഹെലികോപ്റ്റര്‍ മാര്‍ഗം ബ്യൂണസ് അയേഴ്സിലേക്ക് കടന്നു. 2021-ല്‍ അര്‍ജന്റീനയുടെ വാക്‌സിനേഷന്‍ കാമ്ബെയ്‌ന്‍ ആരംഭിക്കുന്നതിന് മുമ്ബ് തന്നെ ഇവര്‍ അന്റാര്‍ട്ടിക്കയിലുണ്ടായിരുന്നു. ഇവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയായിരുന്നു.

അര്ജന്റീനയില്‍ എത്തി വാക്‌സിന്‍ സ്വീകരിക്കാനാണ് ഇവര്‍ തീരുമാനിച്ചത്. അന്റാര്‍ട്ടിക്കയിലെ രൂക്ഷമായ കാലാവസ്ഥയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നും ആശങ്കപ്പെട്ടിരുന്നു. വാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ റിസര്‍ച്ച്‌ ക്യാമ്ബില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇവര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല.