ആഗോള തലത്തില്‍ കോവിഡ്‌ മരണ നിരക്കില്‍ ഏറ്റവും കുറവ്‌ രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തും.

2020 ഫെബ്രുവരി മാസം മുതല്‍ ഇന്നലെ വരെയായി കോവിഡ്‌ ബാധയെ തുടര്‍ന്ന് രാജ്യത്ത്‌ ആകെ മരണമടഞ്ഞത്‌ 2480 പേരാണു അതായത്‌ ആകെ രോഗ ബാധിതരായവരില്‍ 0.52ശതമാനം പേര്‍ മാത്രമാണു മരണമടഞ്ഞത്‌. ആഗോള ശരാശരിയേക്കാള്‍ വളരെ താഴെയാണു ഈ നിരക്ക്‌ പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അറബ്‌ രാജ്യങ്ങളിലെ മരണ നിരക്ക്‌ ഇപ്രകാരമാണു. ഈജിപ്ത്‌ 5.5%, യെമന്‍ 19.2%, മൊറോക്കോ 1.4%, അള്‍ജീരിയ 2.8%, ജോര്‍ദാന്‍ 1.1%, സിറിയ 5.8%, ലെബനന്‍ 1.1%, ലിബിയ 1.4%, ഇറാഖ്‌ 1.1%, പലസ്തീന്‍ 1%, ടുണീഷ്യ 3.2%, സുഡാന്‍ 6.4%, ദക്ഷിണ സുഡാന്‍ 0.8%, സൊമാലിയ 5.5%, മൗറിറ്റാനിയ 1.6%. അതേ സമയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വൈറസ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട നവംബര്‍ 24 മുതല്‍ ഇന്നലെ വരെയായി രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്‌ ഉണ്ടായിട്ടും രാജ്യത്ത് ആകെ മരണമടഞ്ഞത്‌ 14 പേര്‍ മാത്രമാണ്.

എന്നാല്‍ മറ്റു ഗള്‍ഫ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും കുറഞ്ഞ മരണ നിരക്കില്‍ നാലാം സ്ഥാനത്താണു കുവൈത്ത്‌. സൗദി അറേബ്യ1.42%, ഒമാന്‍ 1.31%, ബഹ്‌റൈന്‍ 0.45%, യു. എ. ഈ. 0.27%,ഖത്തര്‍ 0.21% എന്നിങ്ങനെയാണു മറ്റു ഗള്‍ഫ്‌ നാടുകളിലെ മരണ നിരക്ക്‌.