മുംബൈ: ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവിക ഉദ്യോഗസ്ഥര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

മുംബൈ ഡോക് യാര്‍ഡിലാണ് സംഭവം നടന്നത്. അതേസമയം നാവിക സേന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎന്‍എസ് രണ്‍വീറിന്റെ ഇന്റേണല്‍ കമ്ബാര്‍ട്ട്‌മെന്റിലാണ് സ്‌ഫോടനമുണ്ടായതെന്ന് നാവിക സേന അറിയിച്ചു. അതേസമയം പെട്ടെന്ന് തന്നെ സ്ഥിതി നിയന്ത്രണവിധേയമാക്കിയെന്ന് സേന അറിയിച്ചു. കപ്പലിലെ ക്രൂവിലെ കൃത്യസമയത്തുള്ള ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. കാര്യമായിട്ടുള്ള നാശനഷ്ടങ്ങളൊന്നും ഇല്ലെന്നും നാവിക സേന അറിയിച്ചു. ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഭാഗമാണ് ഐഎന്‍എസ് രണ്‍വീര്‍.