ബി പി എല്‍ ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന ക്രമം അനുസരിച്ചു ധനസഹായം. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതിയുടെ ഭാഗമായി 2021-22 സാമ്ബത്തിക വര്‍ഷം മുതല്‍ നിലവില്‍ വന്ന സംരംഭത്തില്‍ നിലവില്‍ ധനസഹായം ലഭിക്കുന്നവര്‍ക്കും 2018 മുതല്‍ ധനസഹായത്തിന് അപേക്ഷിച്ചവര്‍ക്കും അപേക്ഷിക്കാം.

 

ഇതിനായി ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ്സ്ബുക്കിന്റെയും റേഷന്‍കാര്‍ഡിന്റെയും ആധാറിന്റെയും വ്യക്തമായി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, മേല്‍വിലാസവും ഫോണ്‍നമ്ബറും ഉള്‍പ്പെടെയുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റും kssmsamaswasam@gmail.com ലേക്കും തപാലിലും 31 നകം അയയ്ക്കണം.

വിലാസം: സാമൂഹ്യക്ഷേമ സ്ഥാപനങ്ങളുടെ സമുച്ചയം, പൂജപ്പുര, തിരുവനന്തപുരം – 695 012. ഫോണ്‍: 0471 2341200, 9496395010.