തമിഴ് സൂപ്പര്‍ താരം സൂര്യ നായകനായ ജയ് ഭീം ഒാസ്കറിന്‍റെ യൂ ട്യൂബ് ചാനലില്‍. ചിത്രത്തിന്‍റെ ഒരു ഭാഗമാണ് ചാനലില്‍ പ്രദര്‍ശനത്തിന് എത്തിയത്.

തമിഴ്നാട്ടിലെ ശക്തമായ ജാതി വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയ ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷക ശ്രദ്ധ സിനിമ നേടിയിരുന്നു.

ഓസ്‌കാറില്‍ നിന്ന് ഒരു അഭിമാനകരമായ ബഹുമതി നേടുന്ന ആദ്യത്തെ തമിഴ് ചിത്രം കൂടിയാണിത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ സന്തോഷം പങ്കിട്ടത്.

2021 നവംബര്‍-2ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. 2022-ലേ ഗോള്‍ഡന്‍ ഗ്ലോബില്‍ ‘മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം’ എന്ന വിഭാഗത്തില്‍ നോമിനേഷനായി ജയ് ഭീം ഔദ്യോഗിക പ്രവേശനം നേടിയിട്ടുണ്ട്. ഐഎംഡിബി 9.6 റേറ്റിംഗോടെ ചിത്രം നിരവധി റെക്കോര്‍ഡുകള്‍ മറികടന്നു.

ലിജോമോള്‍ നായികയായെത്തിയ ചിത്രത്തില്‍, മണികണ്ഠന്‍, രജിഷ വിജയന്‍, പ്രകാശ് രാജ്, റാവു രമേഷ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1993-ലെ ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി, ജസ്റ്റിസ് കെ. ചന്ദ്രു പോരാടിയ ഒരു കേസ് ഉള്‍പ്പെടുന്നു.