മിഴ്നാട്ടിലെ കൊവിഡ് വ്യാപനത്തില്‍ കുറവില്ലെന്ന് കണക്കുകള്‍. ഇതോടെ നിയന്ത്രണം കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഡിന്‍റെ ഒന്നാം വ്യാപനകാലത്ത് ഏറെ നഷ്ടം നേരിട്ട സംസ്ഥാനങ്ങളിലൊന്നായിരുന്നു തമിഴ്നാട്. അതുകൊണ്ട് തന്നെ ഇത്തവണ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൊവിഡ് വ്യാപനം തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  ഇന്നലെ 23,975 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 8,978 രോഗികളും ചെന്നൈ നഗരത്തില്‍ നിന്നാണ്. സംസ്ഥാനത്ത് ശരാശി 16.7%  ടിപിആര്‍ റെയിറ്റെങ്കില്‍ തലസ്ഥാനമായ ചെന്നെയില്‍ അത് 30 ശതമാനമാണ്. അതോടൊപ്പം 1,42,476 സജീവ രോഗികളും സംസ്ഥാനത്തുണ്ട്. കണക്കുകള്‍ ആശാവഹമല്ലെന്നത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിക്കുന്നു.