അന്നും ഇന്നും മലയാളിയുടെ പ്രിയപ്പെട്ട നായികയാണ് സുഹാസിനി. പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് സുഹാസിനി. തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നായികയായിരുന്ന സുഹാസിനി സംവിധായികയായും കഴിവു തെളിയിച്ചു.

സുഹാസിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍. 13 വര്‍ഷത്തെ ഇടവേളകളില്‍ എടുത്ത ചിത്രങ്ങളാണിവ. എന്നാല്‍, ഇരു ചിത്രങ്ങളും സുഹാസിനിക്ക് കാര്യമായ മാറ്റങ്ങളൊന്നുമില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ് ബെംഗളൂരുവില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിനിടയില്‍ എടുത്ത ചിത്രമാണ് ആദ്യത്തേത്. അതേ സാരി ധരിച്ച് അടുത്തിടെ എടുത്തതാണ് രണ്ടാമത്തെ ചിത്രം.

 

 

“നിങ്ങള്‍ക്ക് ഇത് വിശ്വസിക്കാനാകുമോ! 13 വര്‍ഷത്തെ ഇടവേളയില്‍ എടുത്തതാണ് ഈ ചിത്രങ്ങള്‍. ആദ്യത്തേത് ബാംഗ്ലൂരില്‍ എരട്‌നെ മധുവേ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഇന്ന് ഞങ്ങള്‍ ഷൂട്ടിന് വേണ്ടി അതെ സാരി തന്നെ ഉപയോഗിച്ചു. സാരിയോ മോഡലോ ഫോട്ടോഗ്രാഫറോ ഒറിജിനലുമായി പൊരുത്തപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല, പക്ഷേ ഈ ഫോട്ടോ ഒരുപാട് സന്തോഷം നല്‍കുന്നു. നന്ദി ആസ്ത, ഈ കൊളാഷിന്.” സുഹാസിനി ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.