കൊച്ചി: ലുലു മാളിലെ പാർക്കിങ് ഫീസ് പിരിവിനെതിരെ ഹൈക്കോടതി.ലുലു മാളിൽ അനധികൃതമായാണ് പാർക്കിംഗ് ഫീസ് പിരിവ് നടക്കുന്നതെന്നും,പാർക്കിങ് ഫീസിന്റെ പേരിൽ പിടിച്ചുപറിയാണ് നടക്കുന്നതെന്നുമുള്ള പരാതിയിൽ മാളധികൃതരുടെ നടപടി അനുചിതമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

സംഭവത്തിൽ കളമശ്ശേരി മുൻസിപ്പാലിറ്റിയോട് മറുപടി വ്യക്തമാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.മാളിലെത്തുന്ന ഉപഭോക്താക്കളിൽ നിന്നും അനധികൃതമായി പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരായ ഹർജികളിലാണ് കോടതി നടപടി.ഹർജി രണ്ടാഴ്‌ച്ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.