കണ്ണൂര്‍: മാടായിപ്പാറിയില്‍ വീണ്ടും കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞു. ഏഴ് സര്‍വേ കല്ലുകള്‍ റോഡരികില്‍ കൂട്ടിയിട്ട് റീത്തുവെച്ച നിലയിലാണ്. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

മാടായിപ്പാറയില്‍ നിന്ന് മാടായി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡരികിലാണ് സര്‍വേ കല്ലുകള്‍ക്കുമേല്‍ റീത്തുവെച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പ്രദേശത്ത് നടക്കാനിറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത്. ആരാണിത് ചെയ്തതെന്ന് വ്യക്തമല്ല.

നേരത്തേയും മാടായിപ്പാറയില്‍ കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞിരുന്നു. മാടായിപ്പാറ്ക്ക് കുറകേ കെ റെയില്‍ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ സംഘടനകളും വലിയ പ്രതിഷേധത്തിലാണ്. ഏറ്റവും കൂടുതല്‍ സര്‍വേ കല്ലുകള്‍ നാട്ടിയതും ഈ പ്രദേശത്താണ്.