പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ കൂത്താട്ടുകുളം പൂവക്കുളം പനച്ചിക്കല്‍ ജോസ് മാത്യു പനച്ചിക്കല്‍ (62) നിര്യാതനായി. ആഴ്ചവട്ടം കുടുംബത്തിന്റെ ആദരാഞ്ജലികള്‍.

സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി നാട്ടില്‍ കഴിയുകയായിരുന്ന അദ്ദേഹം ലോക കേരള സഭാംഗമായി രുന്നു. പതിറ്റാണ്ടുകളായി ഓസ്ട്രിയയില്‍ താമസമാക്കിയ ജോസ് മാത്യു പ്രവാസി സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. അടുത്ത മാസം ഓസ്ട്രിയയിലേയ്ക്ക് മടങ്ങാനിരിക്കെയാണ് മരണം. 2 മക്കളുണ്ട് . ഇരുവരും ഓസ്ട്രിയയിലാണ്.