മോസ്‌കോ: പുത്തന്‍ സ്ട്രാറ്റജി ബോംബര്‍ വിമാനം വിജയകരമായി പരീക്ഷിച്ച്‌ റഷ്യ. ഉക്രൈനുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ അതിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുമ്ബോഴാണ് റഷ്യയുടെ പുതിയ പരീക്ഷണപ്പറക്കല്‍.

ടി.യു-160എം ടുപോലെവ് എന്ന ബോംബര്‍ വിമാനത്തിന്റെ നവീകരിച്ച പതിപ്പാണ് പരീക്ഷിച്ചത്.80 ശതമാനവും നവീകരിച്ച ഈ വിമാനം 600 മീറ്റര്‍ ഉയരത്തില്‍ അരമണിക്കൂര്‍ നേരം പരീക്ഷപ്പറക്കല്‍ നടത്തി. ഉള്‍പ്രദേശങ്ങളിലെ ലക്ഷ്യങ്ങള്‍ പോലും കൃത്യമായി കണ്ടുപിടിച്ചു ബോംബിട്ടു നശിപ്പിക്കാന്‍ തക്ക ശക്തമാണ് ഈ വിമാനം.

ബോംബര്‍ വിമാനങ്ങള്‍ ഏറ്റവും ഭാരമേറിയ സൂപ്പര്‍സോണിക് ബോംബര്‍ വിമാനമാണ് ടി.യു-160എം ടുപോലെവ്. ‘വെളുത്ത അരയന്നം’ എന്ന ഓമനപ്പേരിലാണ് ഈ ഭീമന്‍ ഇത് അറിയപ്പെടുന്നത്.