രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,47,417 പേർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. ആകെ കേസുകളുടെ എണ്ണം 36,317,927 ആണ്. 380 മരണം കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 27% ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര (46,723), ഡൽഹി (27,561), പശ്ചിമ ബംഗാൾ (22,155), കർണാടക (21,390) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗ ബാധിതർ.

അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ചതോടെ നിലവിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും. വൈകിട്ട് 4.30ന് വിഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം ചേരുന്നത്. ഞായറാഴ്ച ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു.