സീറോ മലബാർ സഭയിൽ ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ വൈദികർ സമരം ശക്തമാക്കുകയാണ്. ഇതിൻറെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് വൈദികർ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. ജനാഭിമുഖ കുർബാന തുടരാനുള്ള അനുവാദം സ്ഥിരപ്പെടുത്തി ലഭിക്കും വരെ സമരം തുടരാനാണ് വൈദികരുടെ തീരുമാനം.

വൈദികരുടെ റിലെ സത്യഗ്രഹവും തുടരുകയാണ്. സമരത്തിൻറെ ഭാഗമായി ഇന്ന് സീറോ മലബാർ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിന് മുന്നിൽ അൽമായ മുന്നേറ്റത്തിൻ്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും നടത്തും.