ഫിലഡൽഫിയ ∙ ഫിലി സ്റ്റാർസ് സ്ഥാപക നേതാവും വോളി ബോൾ കോച്ചുമായിരുന്ന ഷെരിഫ് അലിയാരുടെ വേർപാടിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാല അനുശോചനം രേഖപ്പെടുത്തി. ദശകങ്ങളായി ഫിലാഡൽഫിയയിലെ കായിക രംഗത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വേർപാട് ഫിലഡൽഫിയയിലെ കായിക രംഗത്ത് നികത്താനാവാത്ത വിടവാണെന്നു അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അമേരിക്കലിലെ ആദ്യ കാല മലയാളികളിൽ ഒരാളായ അലിയാർ യുവതീ യുവാക്കളിൽ കായിക അഭിരുചി വരുത്തുന്നതിൽ നിർണായക പങ്ക്‌ വഹിച്ചുട്ടുണ്ട്.

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ തുടക്ക കാലങ്ങളിൽ ഫിലി സ്റ്റാർസ് ട്രൈസ്റ്റേറ്റുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം അദ്ദേഹത്തിന് കമ്മ്യൂണിറ്റി സർവീസ് അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.

ട്രൈസ്റ്റേറ്റിനു വേണ്ടി സാജൻ വർഗീസ്, രാജൻ സാമുവേൽ, വിൻസെന്റ് ഇമ്മാനുവേൽ, അലക്സ് തോമസ്, ഫിലിപ്പോസ് ചെറിയാൻ, ജോബി ജോർജ്, ജോർജ് ഓലിക്കൽ, ജോർജ് നടവയൽ, ജീമോൻ ജോർജ്, സുധ കർത്താ, കുര്യൻ രാജൻ, റോണി വര്ഗീസ്, സുരേഷ് നായർ, ജോർജ് ജോസഫ്, ടി. ജെ. തോംസൺ എന്നിവരും അനുശോചനം രേഖപ്പെടുത്തി.