തിരുവനന്തപുരം: നടന്‍ പൃഥ്വിരാജിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ആര്‍ ജെ സലിമിന്റെ ഫേസ്ബുക് പോസ്റ്റ്.

പൃഥ്വിരാജ് ഒരു മോശം സംവിധായകനാണെന്നാണ് ഫേസ്ബുക് പോസ്റ്റില്‍ ആര്‍ ജെ സലിം പറയുന്നത്. പൃഥ്വിരാജ് ഒരു മികച്ച സംവിധായകനാണ് എന്നൊക്കെ ലൂസിഫറിന്റെ ഷോട്ട് ബൈ ഷോട്ട് ഒക്കെ വെച്ച്‌ വിശദീകരിക്കുന്നവരുണ്ടെന്നും, സത്യം പറഞ്ഞാല്‍ അത് കാണുമ്ബോള്‍ ചിരി പോലും വരാറില്ലെന്നും ആര്‍ ജെ സലിം പറയുന്നു.

‘ലൂസിഫര്‍ ടെക്നിക്കലി വളരെ മികവ് പുലര്‍ത്തുന്ന ഒരു മോശം സിനിമയാണ്. അത് രണ്ടും രണ്ടായി കാണാന്‍ സാധിക്കാത്തതുകൊണ്ടാണ് അതൊരു മികച്ച സിനിമയായൊക്കെ തോന്നുന്നത്. പൃഥ്വിരാജ് ഒരു വമ്ബന്‍ ടെക്‌നീഷ്യന്‍ ആണ്. സംശയമൊന്നുമില്ല. ഒരുപക്ഷെ സിനിമയുടെ ഒരുവിധപ്പെട്ട എല്ലാ സാങ്കേതിക വിദ്യകളെയുംപറ്റി പുള്ളിക്കുള്ള ധാരണ മറ്റൊരാള്‍ക്കും കാണാന്‍ സാധ്യതയില്ല. പക്ഷെ ഒരു മോശം സംവിധായകനാണ്. രണ്ടും രണ്ടാണ്’, സലിം കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

പൃഥ്വിരാജ് ഒരു മികച്ച സംവിധായകനാണ് എന്നൊക്കെ ലൂസിഫറിന്റെ ഷോട്ട് ബൈ ഷോട്ട് ഒക്കെ വെച്ച്‌ വിശദീകരിക്കുന്നവരുണ്ട്. സത്യം പറഞ്ഞാല്‍ ചിരി പോലും വരാറില്ല അത് കാണുമ്ബോള്‍. ലൂസിഫര്‍ ടെക്നിക്കലി വളരെ മികവ് പുലര്‍ത്തുന്ന ഒരു മോശം സിനിമയാണ്. അത് രണ്ടും രണ്ടായി കാണാന്‍ സാധിക്കാത്തതുകൊണ്ടാണ് അതൊരു മികച്ച സിനിമയായൊക്കെ തോന്നുന്നത്. പൃഥ്വിരാജ് ഒരു വമ്ബന്‍ ടെക്‌നീഷ്യന്‍ ആണ്. സംശയമൊന്നുമില്ല. ഒരുപക്ഷെ സിനിമയുടെ ഒരുവിധപ്പെട്ട എല്ലാ സാങ്കേതിക വിദ്യകളെയുംപറ്റി പുള്ളിക്കുള്ള ധാരണ മറ്റൊരാള്‍ക്കും കാണാന്‍ സാധ്യതയില്ല. പക്ഷെ ഒരു മോശം സംവിധായകനാണ്. രണ്ടും രണ്ടാണ്.

ഫിലിം മേക്കര്‍, ടെക്‌നീഷ്യന്‍, ഡയറക്റ്റര്‍, സ്റ്റോറി ടെല്ലര്‍ – ഇതെല്ലാം വേറെ വേറെ കാര്യങ്ങളാണ്. അങ്ങനെയാണ് എന്റെ ധാരണ. ടാഗ് മാറുമ്ബോള്‍ ചെയ്യുന്ന പണിയും മാറും, അപ്രോച്ചും മാറും. ഉദാഹരണം പറഞ്ഞാല്‍, ഒരു വ്യാകരണപ്പിശകും കൂടാതെ നല്ല വൃത്തത്തിലും പ്രാസത്തിലും എഴുതുന്ന ഒരു യന്ത്രികനായ എഴുത്തുകാരനെപ്പോലെ. എഴുത്ത് ടെക്നിക്കലി പെര്‍ഫെക്‌ട് ആവുമ്ബോഴും അതില്‍ ലൈഫ് എന്നൊരു സാധനം കാണില്ല. ഇന്‍ അദര്‍ വേര്‍ഡ്‌സ് – ലൂസിഫര്‍ പോലെ

ലൂസിഫര്‍ മോഹന്‍ലാലിന്‍റെ മാസ് സിനിമകളുടെ ഹോമേജായിരുന്നു. ഒരു സൈഡില്‍ക്കൂടി ലൂസിഫറിന്റെ കഥ നടക്കും, ഇടതു വശത്തൂടെ ഹോമേജ് പരിപാടി തകൃതിയില്‍ നടപ്പുണ്ടാവും. വലത് വശത്തൂടെ ഇല്ലുമിനാറ്റി റെഫറന്‍സുകളും ഇടുന്നുണ്ടാവും. സംഗതി, ഇടത് – വലത് ട്രാക് നോക്കി വന്നപ്പോള്‍ മെയിന്‍ ട്രാക് ഓട്ടപ്പാത്രമായിപ്പോയി. ലൊട ലൊട ലൊട ലാ.

ബ്രോ ഡാഡിയുടെ ട്രെയിലര്‍ കാണുമ്ബോള്‍ മനസ്സിലാവുന്നത് അത് മോഹന്‍ലാലിന്‍റെ റൊമാന്റിക് – കോമഡി സിനിമകളുടെ ഹോമേജാണ്‌ എന്നാണ്. എന്തോന്നടെ ഇത് ? ഇതിനൊരു അവസാനമില്ലേ ? അടുത്ത പടം അപ്പൊ മോഹന്‍ലാലിന്‍റെ സീരിയസ് പടങ്ങളുടെ ഹോമേജായിരിക്കുമോ ? വാസ്തുഹാര, വാനപ്രസ്ഥം, ഇരുവര്‍, ആകാശ ഗോപുരം, സദയം, അമൃതംഗമയ, സൂര്യ ഗായത്രി ഒക്കെയാണോ അടുത്ത ഇര ?

മാത്രമല്ല, എന്തൊരു ബോറാണ് ഇങ്ങനെ ഒരു കാര്യവുമില്ലാതെ പഴയ റെഫറന്‍സൊക്കെ കൊണ്ട് വരുന്നത് കാണുന്നത്. ചിത്രം, വര്‍ണ്ണപ്പകിട്ട്, താളവട്ടം അങ്ങനെ ഇവിടെ ഒരു കാര്യവുമില്ലാതെ കൊണ്ട് വരുന്ന എംപ്റ്റി റെഫറന്‍സുകള്‍. ആരെ ബോധിപ്പിക്കാന്‍ ? മോഹന്‍ലാല്‍ എത്രകാലം ഇങ്ങനെ തന്റെ തന്നെ പ്രേതമായി അഭിനയിച്ചു കാലം കഴിക്കുമെന്നറിയില്ല. ഒരു നടന്‍ / താരം തന്റെ തന്നെ ഭൂതകാലം ഇങ്ങനെ ആഘോഷിച്ചു നില്‍ക്കണമെങ്കില്‍ അദ്ദേഹം എമ്മായിരി പ്രൊഫെഷണല്‍ ഡെഡ് എന്‍ഡിലാവും ഇടിച്ചു നില്‍ക്കുന്നത് ?

പക്ഷെ സംഗതി പൃഥ്വിരാജ് നല്ല കിടുക്കനായി കംപോസ് ചെയ്തു, ഷൂട്ട് ഒക്കെ ചെയ്തു വെച്ചിട്ടുണ്ട്. പക്ഷെ നേരത്തെ പറഞ്ഞതുപോലെയാണ്. ഒരു അക്ഷരത്തെറ്റുമില്ലാത്ത, നല്ല പ്രാസമുള്ള ചത്ത സാഹിത്യം പോലെ. തന്റെ ടെക്നിക്കല്‍ പെര്‍ഫെക്ഷനിലേക്ക് ഒരു വിഷന്‍ കൊണ്ട് വന്ന്, സാങ്കേതികതയെ ആദ്യ സ്ഥാനത്തു പ്രതിഷ്ഠിക്കാതെ, ആ വിഷന്‍ നടപ്പിലാക്കാനുള്ള ഒരു ടൂളായി കണ്ട്, ആഴത്തിലുള്ള ആശയങ്ങള്‍, തീമുകളൊക്കെ തിരഞ്ഞടുത്താല്‍ പൃഥ്വിരാജ് ലോകമറിയുന്ന സംവിധായകനാവും എന്നാണ് തോന്നുന്നത്.

അഭിനയത്തേക്കാള്‍ അദ്ദേഹത്തിന്റെ ടാലന്റ് കിടക്കുന്നത് ക്യാമറയ്ക്ക് പുറകിലാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരുപക്ഷെ ഇന്നുള്ള ആരെക്കാളും വലിയ ഫിലിം ഓര്‍ഗനൈസര്‍ ആണ് പുള്ളി. അല്ലെങ്കില്‍പ്പിന്നെ ഇങ്ങനെ മുന്‍ നിര താരങ്ങളുടെ നൊസ്റ്റാള്‍ജിയ സിനിമയാക്കി കാലം കഴിക്കാം. പക്ഷെ അതിനാണ് എങ്കില്‍ പുതിയ കിടിലന്‍ പിള്ളാരുണ്ട്. അവന്മാര്‍ ചെയ്തു തരും നല്ല ചിതറ് മാഷ് അപ്. അതും വിത് മ്യൂസിക്. അതിനു പൃഥ്വിരാജ് സുകുമാരന്റെ ആവശ്യമില്ല. മോഹന്‍ലാലിന്‍റെ ഡേറ്റിന്റെ ആവശ്യം തീരെയില്ല.