ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത എം​​​പി​​​മാ​​​രെ തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന പ്ര​​​ശ്ന​​​മി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​രും മാ​​​പ്പുപ​​​റ​​​ഞ്ഞ് അ​​​ക​​​ത്തു ക​​​യ​​​റു​​​ന്ന പ്ര​​​ശ്ന​​​മി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ എം​​​പി​​​മാ​​​രും ഉ​​​റ​​​ച്ചുനി​​​ൽ​​​ക്കു​​​ന്നു.

സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യ​​​പ്പെ​​​ട്ട പ​​​ന്ത്ര​​​ണ്ട് എം​​​പി​​​മാ​​​രും ഇ​​​ന്ന​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റ് വളപ്പിലെ ഗാ​​​ന്ധിപ്ര​​​തി​​​മ​​​യ്ക്കു മു​​​ന്നി​​​ൽ കു​​​ത്തി​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തു​​വ​​​രെ സ​​​മ​​​രം തു​​​ട​​​രു​​​മെ​​​ന്ന് എം​​​പി​​​മാ​​​ർ പ​​​റ​​​ഞ്ഞു. ഇരുസഭകളിലും പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്നും എം​​​പി​​​മാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. എം​​​പി​​​മാ​​​ർ കു​​​റ്റ​​​സ​​​മ്മ​​​തം ന​​​ട​​​ത്തി മാ​​​പ്പു പ​​​റ​​​ഞ്ഞാ​​​ൽ സ​​​സ്പെ​​​ൻ​​​ഷ​​​ൻ പി​​​ൻ​​​വ​​​ലി​​​ക്കാ​​​മെ​​​ന്നാ​​​ണ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി പ്ര​​​ഹ്ളാ​​​ദ് ജോ​​​ഷി ഇ​​​ന്ന​​​ലെ​​​യും പ​​​റ​​​ഞ്ഞ​​​ത്.

എ​​​ന്നാ​​​ൽ, ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും എം​​​പി​​​മാ​​​ർ മാ​​​പ്പു പ​​​റ​​​യി​​​ല്ലെ​​​ന്നാ​​​ണ് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞ​​​ത്. എം​​​പി​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത ന​​​ട​​​പ​​​ടി ഭ​​​ര​​​ണ​​​ഘ​​​ട​​​നാവി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.എം​​​പി​​​മാ​​​രു​​​ടെ സ​​​സ്പെ​​​ൻ​​​ഷ​​​നെ ചൊ​​​ല്ലി ഇ​​​ന്ന​​​ലെ​​​യും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ഇ​​​രു​​​സ​​​ഭ​​​ക​​​ളി​​​ലും പ്ര​​​തി​​​പ​​​ക്ഷം പ്ര​​​തി​​​ഷേ​​​ധമുയ​​​ർ​​​ത്തി. ഇ​​​രുസ​​​ഭ​​​ക​​​ളും പ​​​ല​​​ത​​​വ​​​ണ പി​​​രി​​​ഞ്ഞു.