സിനിമാ നിർമാതാക്കൾക്ക് നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്. നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇവർ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. വകുപ്പിന് സമർപ്പിച്ച കണക്കുകളിലും വരുമാനത്തിലും പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടീസ്.

ആവശ്യമായ രേഖകൾ സഹിതം എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ മൂവരുടെയും ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വകുപ്പിന്റെ നടപടി.