മലയാളത്തിന്റെ മണ്‍മറഞ്ഞ അനുഗ്രഹീത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥ ഇറാം ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുസ്തകക്കട എന്ന ഓണ്‍ലൈന്‍ ബുക്ക് സ്റ്റോര്‍ പ്രസിദ്ധീകരിക്കുന്നു. യേശുദാസനും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ദീര്‍ഘകാലത്തെ ബന്ധമാണ് ഇതിനു പ്രചോദനമായതെന്നും അതൊരു നിയോഗമായി കാണുന്നുവെന്നും ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ധിഖ് അഹമ്മദ് പറഞ്ഞു. യേശുദാസന്‍ കുറിച്ചിട്ട സംഭവങ്ങളും അനുഭവങ്ങളും കോര്‍ത്തിണക്കിയ ഈ ആത്മകഥ കേരളത്തിന്റെ കാര്‍ട്ടൂണ്‍ പ്രസ്ഥാനത്തിന്റ വളര്‍ച്ചയുടെ ചരിത്രവഴികള്‍ കൂടെയാകും. മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പ് സമ്മാനിച്ച, ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന എന്ന പേരാണ് പുസ്തകത്തിന് നല്‍കിയിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതാണ് അവതാരിക. സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരുടെ അനുസ്മരണവും ഉള്‍പ്പെടുത്തിയിരിക്കുന്നു. യേശുദാസനെ ഇഷ്ടപെടുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് വേണ്ടി ഈ ആത്മകഥ സമര്‍പ്പിക്കുന്നതില്‍ ഇറാം ഗ്രൂപ്പ് അത്യധികം അഭിമാനിക്കുന്നുവെന്നും സിദ്ധിഖ് അഹമ്മദ് അറിയിച്ചു. ഫെബ്രുവരി 2022 ഇല്‍ പുസ്തകം പ്രകാശനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ആത്മകഥ പ്രസിദ്ധീകരിക്കുന്ന പുസ്തകക്കട ഡോട്ട് കോം കഴിഞ്ഞ ഏഴു വര്‍ഷത്തോളം ആയി ഓണ്‍ലൈന്‍ പുസ്തകവിതരണ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. മലയാളത്തിലെ വിവിധ പ്രസാധകരുടെ പതിനായിരത്തിലധികം പുസ്തകങ്ങള്‍ പുസ്തകക്കട വഴി വാങ്ങാനാകും. വായനക്കാര്‍ക്ക് പ്രിയപ്പെട്ട പുസ്തകങ്ങള്‍ അതിവേഗം അവരുടെ കൈകളില്‍ എത്തിച്ചു കൊടുക്കുന്നതിനും ഏറ്റവും പുതിയ പുസ്തകങ്ങള്‍ അവര്‍ക്കു ലഭ്യമാകുന്നതിനും പുസ്തകക്കട പരിശ്രമിക്കുന്നു.

 

പുസ്തകക്കടയെക്കുറിച്ച്
ഇറാം ഗ്രൂപ്പിന്റെ കീഴില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാമീണ്‍ കളക്ഷന്‍സ് നെറ്റ്വര്‍ക്ക് നേതൃത്വം കൊടുക്കുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക് സ്റ്റോര്‍ ആണിത്. പുസ്തകവായന എന്ന അനുഭവം ഏറ്റവും ആസ്വാദ്യവും ഹൃദ്യവുമാക്കുന്നതിനു വായനക്കാര്‍ക്ക് അവരാവശ്യപ്പെടുന്ന പുസ്തകങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി ആയിരക്കണക്കിന് വായനക്കാര്‍ പുസ്തകക്കടയുടെ സേവനങ്ങളില്‍ സംതൃപ്തരാണ്. മലയാളത്തിലെ 45 ലധികം പ്രസാധകരുടെ പുസ്തകങ്ങള്‍ പുസ്തകക്കടയില്‍ ലഭ്യമാണ്. നോവല്‍, കഥ, കവിത, യാത്രാവിവരണം, ശാസ്ത്രം, നിരൂപണം, ബാലസാഹിത്യം തുടങ്ങി വിപലുമായ ശ്രേണികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

www.pusthakakada.com