ന്യു യോർക്ക്:  അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ  വെസ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് തിരുവല്ല പുളിക്കീഴ് മണപ്പുറത്തു എം.വി. ചാക്കോ, 81, അന്തരിച്ചു.

മൂന്നു തവണ തുടർച്ചയായി അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ബ്രോങ്ക്സ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമാണ്. ഭാര്യ ലീലാമ്മ പത്തനാപുരം പുന്നല വെട്ടശേരി കുടുംബാംഗം . മക്കൾ: ജയ, ഷിനോ, ജീമോൻ. മരുമക്കൾ: ലിജു, നീൽ, ഹെലൻ. 8  കൊച്ചുമക്കളുണ്ട്.
രാജു വർഗീസ്, എം.വി. എബ്രഹാം, അമ്മിണി, കുഞ്ഞുഞ്ഞമ്മ, ഏലമ്മ എന്നിവരാണ് സഹോദരർ.

എം.വി. ചാക്കോയുടെ നിര്യാണത്തിൽ ഫോമാ അഡ്വൈസറി ബോർഡ് ചെയർ ജോൺ  സി. വർഗീസ് അനുശോചനം രേഖപ്പെടുത്തി. അമേരിക്കൻ ജീവിതത്തെ അടയാളപ്പെടുത്തിയ സാംസ്കാരിക നേതാവായിരുന്നു എം.വി. ചാക്കോ. അര  നൂറ്റാണ്ടിനു മുൻപ് സംഘടന രൂപീകരിക്കാൻ മുൻകൈ എടുത്തത് ഭാവിയിൽ ഏറെ ഉപകാരപ്രദമായി.