ന്യൂഡൽഹി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭേദഗതികളോടെ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് സർക്കാർ ശ്രമിക്കുന്നുവെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്.
ലോക്സഭയിൽ ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിനു നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2018 ഒക്ടോബർ മൂന്നിന് പുനഃപ്രസിദ്ധീകരിച്ച കരടു വിജ്ഞാപനത്തിന്റെ കാലാവധി ഡിസംബർ 31ന് അവസാനിക്കും.
കേരളമുൾപ്പടെയുളള സംസ്ഥാനങ്ങളുമായി 2019 ഫെബ്രുവരി 15, 2020 മേയ് 21, 2020 ജൂലൈ 9, 10, 2021 ഒക്ടോബർ അഞ്ച് എന്നീ ദിവസങ്ങളിൽ അന്തിമ വിജ്ഞാപനത്തിനായുള്ള ചർച്ചകൾ നടന്നിട്ടുണ്ട്.