പാ​​​രീ​​​സ്: ലോ​​​ക​​​പ്ര​​​ശ​​​സ്ത ഫാ​​​ഷ​​​ൻ ഡി​​​സൈ​​​ന​​​ർ വി​​​ർ​​​ജി​​​ൽ അ​​​ബ്ലോ അ​​​ന്ത​​​രി​​​ച്ചു. വി​​​ഖ്യാ​​​ത​​​മാ​​​യ ലൂ​​​യി വി​​​റ്റ​​​ന്‍റെ ആ​​​ർ​​​ട്ടി​​​സ്റ്റി​​​ക് ഡ​​​യ​​​റ​​​ക്ട​​​റും ഓ​​​ഫ് വൈ​​​റ്റ് എ​​​ന്ന ബ്രാ​​​ൻ​​​ഡി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​ണ് ഈ 41 ​​​കാ​​​ര​​​ൻ.

ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു വി​​​ർ​​​ജി​​​ൽ അ​​​ബ്ലോ​​​യു​​​ടെ അ​​​ന്ത്യ​​​മെ​​​ന്ന് ലൂ​​​യി വി​​​റ്റ​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​രാ​​​യ എ​​​ൽ​​​വി​​​എം​​​എ​​​ച്ച് അ​​​റി​​​യി​​​ച്ചു. ലോ​​​ക​​​ത്തി​​​ന്‍റെ ഫാ​​​ഷ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പാ​​​രീ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ലൂ​​​യി വി​​​റ്റ​​​ന്‍റെ ക്രി​​​യേ​​​റ്റീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന ആ​​​ദ്യ ക​​​റു​​​ത്ത വ​​​ർ​​​ഗ​​​ക്കാ​​​ര​​​നാ​​​ണ് വി​​​ർ​​​ജി​​​ൽ അ​​​ബ്ലോ.

ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​ന്പാ​​​ണ് പ്ര​​​തി​​​ഭാ​​​ധ​​​ന​​​നാ​​​യ ഈ ​​​ക​​​ലാ​​​കാ​​​ര​​​ന് അ​​​പൂ​​​ർ​​​വ​​​മാ​​​യ കാ​​​ർ​​​ഡി​​​യാ​​​ക് ആ​​​ൻ​​​ജി​​​യോ സാ​​​ർ​​​കോ​​​മ എ​​​ന്ന കാ​​​ൻ​​​സ​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​ക്കാ​​​ര്യം ര​​​ഹ​​​സ്യ​​​മാ​​​ക്കി​​​വെ​​​ച്ച് അ​​​ദ്ദേ​​​ഹം ക​​​ർ​​​മ​​​നി​​​ര​​​ത​​​നാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ലാ സാം​​​സ്കാ​​​രി​​​ക, ഫാ​​​ഷ​​​ൻ രം​​​ഗ​​​ങ്ങ​​​ളി​​​ലെ തി​​​ര​​​ക്കു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും അ​​​തി​​​സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ചി​​​കി​​​ത്സ​​​ക​​​ളി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹം ക​​​ട​​​ന്നു പോ​​​യി​​​രു​​​ന്നു​​​വെ​​​ന്ും ക​​​ന്പ​​​നി​​​യു​​​ടെ അ​​​നു​​​ശോ​​​ച​​​ന കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

വ​​​സ്ത്ര​​​രൂ​​​പ​​​ക​​​ല്പ​​​ന​​​യു​​​ടെ​​​യും അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും രീ​​​തി​​​ക​​​ൾ അ​​​ടി​​​മു​​​ടി പ​​​രി​​​ഷ്ക​​​രി​​​ച്ച വി​​​ർ​​​ജി​​​ൽ അ​​​ബ്ലോ​​​യു​​​ടെ വേ​​​ർ​​​പാ​​​ട് ഫാ​​​ഷ​​​ൻ ലോ​​​ക​​​ത്തി​​​നു തീ​​​രാ​​​ന​​​ഷ്ട​​​മാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

ഡി​​​ജെ, ചി​​​ത്ര​​​കാ​​​ര​​​ൻ എ​​​ന്ന നി​​​ല​​​ക​​​ളി​​​ലും പ്ര​​​ശ​​​സ്ത​​​നാ​​​ണ്. സി​​​വി​​​ൽ എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗി​​​ലും ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​റി​​​ലും ബി​​​രു​​​ദ​​​ധാ​​​രി​​​യാ​​​യ വി​​​ർ​​​ജി​​​ലി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഘാ​​​ന​​​യി​​​ൽ നി​​​ന്ന് യു​​​എ​​​സി​​​ലേ​​​ക്ക് കു​​​ടി​​​യേ​​​റി​​​യ​​​വ​​​രാ​​​ണ്.