തി​രു​വ​ന​ന്ത​പു​രം: കാ​ർ​ബ​ണ്‍ ര​ഹി​ത വൈ​ദ്യു​തി ഉ​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ കൂ​ട്ടാ​യ പ​രി​ശ്ര​മം അ​നി​വാ​ര്യ​മാ​ണെ​ന്ന് വൈ​ദ്യു​തി​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​ശേ​ഷം നൂ​റു​ദി​ന ദി​വ​സ​ത്തി​നു​ള്ളി​ൽ 34.6 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൗ​രോ​ർ​ജ​ത്തി​ന്‍റെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ക്ക​ണ​മെ​ന്നും അ​ങ്ങ​നെ ചെ​യ്താ​ൽ വൈ​ദ്യു​തി​യോ​ടൊ​പ്പം സോ​ളാ​ർ കു​ക്ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തു​വ​ഴി കു​ടും​ബ ബ​ജ​റ്റി​ൽ വ​ള​രെ വ​ലി​യ ലാ​ഭ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും കൃ​ഷ്ണ​ൻ​കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി.