വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി പെ​ണ്‍​കു​ട്ടി വെ​ടി​യേ​റ്റു മ​രി​ച്ചു. തി​രു​വ​ല്ല സ്വ​ദേ​ശി മ​റി​യം സൂ​സ​ൻ മാ​ത്യൂ (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30ന് ​അ​ല​ബാ​മ മോ​ണ്ട്ഗോ​മ​റി​യി​ലാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി. വീ​ടി​ന്‍റെ മു​ക​ളി​ലെ നി​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന ആ​ളി​ന്‍റെ തോ​ക്കി​ൽ​നി​ന്നു​ള്ള വെ​ടി​യു​ണ്ട സീ​ലിം​ഗ് തു​ള​ച്ച് സു​സ​ന്‍റെ ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തി​രു​വ​ല്ല നോ​ർ​ത്ത് നി​ര​ണം ഇ​ട​പ്പ​ള്ളി​പ്പ​റ​ന്പി​ൽ ബോ​ബ​ൻ മാ​ത്യു​വി​ന്‍റെ​യും ബി​ൻ​സി​യു​ടെ​യും മ​ക​ളാ​ണ്. നാ​ല് മാ​സം മു​ൻ​പാ​ണ് ഇ​വ​ർ ഗ​ൾ​ഫി​ൽ​നി​ന്നും അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. സൂ​സ​ന് ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ കൂ​ടി ഉ​ണ്ട്.